വലിയതുറ സബ് സോൺ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ അങ്കണത്തിൽ സംഘടിപ്പിക്കുന്ന കാത്തലിക് കരിസ്മാറ്റിക് “കൃപാഭിഷേകം’ ബൈബിൾ കൺവെൻഷൻ ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു.
വരും ദിവസങ്ങളിൽ പത്തനംതിട്ട രൂപതാ മെത്രാൻ റവ.ഡോ. സാമുവൽ മാർ ഐറേനിയസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ. സൂസപാക്യം എന്നിവർ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നതായിരിക്കും. മേയ് 1ന് കൺവൻഷൻ സമാപിക്കും.
ജപമാലയും പരിശുദ്ധ കുർബാനയും, ദൈവവചന പ്രഘോഷണവും, കൃപാഭിഷേക ശുശ്രൂഷയും, വിടുതൽ ശുശ്രൂഷയും, ദിവ്യകാരുണ്യ ആരാധനയും ചേർന്നുള്ള കൃപയുടെ ഈ ശുശ്രുഷ ദിവസവും വൈകിട്ട് 4 മണിക്ക് ആരംഭിച്ച് രാത്രി 9.30 നു അവസാനിക്കുന്നതാണ്.
കൺവെൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങും അവസരം ഉണ്ടായിരിക്കുന്നതാണ്.
കൺവെൻഷന്റെ ഭാഗമായി കെഎസ്ആർടിസി പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നും അറിയിച്ചിട്ടുണ്ട്.